കുമളി ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ് സൈറ്റിലേയ്ക്ക് സ്വാഗതം

പഞ്ചായത്ത്

കുമളി ഗ്രാമ പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട 22 ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന...

എം എം വർഗീസ്

പ്രസിഡൻ്റ്

സെയ്ദ് ഷക്കീല

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

റോബിൻ കാരയ്ക്കാട്ട്

വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍

പ്രസാദ് മാണി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷൈലജ ഹൈദ്രോസ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

അശോക് കുമാർ ആർ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

📊 പൊതുവിവരങ്ങൾ📍 ജില്ല ഇടുക്കി🏛️ ബ്ലോക്ക് അഴുത🌍 വിസ്തീർണ്ണം 816.73 ച.കി.മീ.🗳️ വാർഡുകളുടെ എണ്ണം 22👨👩👧👦 ജനസംഖ്യ 33,722👨 പുരുഷൻമാർ 17,273👩 സ്ത്രീകൾ 16,449📈 ജനസാന്ദ്രത 412 പേർ / ച.കി.മീ.⚖️ സ്ത്രീ : പുരുഷ അനുപാതം 952🎓 മൊത്തം സാക്ഷരത 84%👨🎓 സാക്ഷരത (പുരുഷൻമാർ) 89%👩🎓 സാക്ഷരത (സ്ത്രീകൾ) 78%

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കില്‍ അഴുത ബ്ലോക്കിലാണ് കുമിളി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പെരിയാര്‍, കുമിളി, എരുമേലി തെക്ക് എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന കുമിളി ഗ്രാമപഞ്ചായത്തിന് 816.73 ച.കി.മീ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ തെക്കുഭാഗത്ത് പത്തനംതിട്ട ജില്ലയും, കിഴക്കുഭാഗത്ത് തമിഴ്നാടും, വടക്കുഭാഗത്തു ചക്കുപള്ളം പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് വണ്ടിപ്പെരിയാര്‍ പഞ്ചായത്തുമാണ്. 1953 ഡിസംബര്‍ 26-ാം തിയതിയാണ് കുമിളി പഞ്ചായത്ത് രൂപീകൃതമായത്. 2001-ലെ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം 33722 വരുന്ന ജനസംഖ്യയില്‍ 17273 പേര്‍ പുരുഷന്മാരും 16449 പേര്‍ സ്ത്രീകളുമാണ്.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും