കാഴ്ചപ്പാടും ദൌത്യവും
🌿 കാഴ്ചപ്പാടും ദൗത്യവും
ജനസൗഹൃദം • ഗുണമേന്മ • സുതാര്യത • ഉത്തരവാദിത്തം
കാഴ്ചപ്പാട്
VISION
“പരാതി രഹിതവും ജനസൗഹൃദവുമായ കുമളി ഗ്രാമപഞ്ചായത്ത്”
- ഗ്രാമസഭാ നിർദ്ദേശങ്ങൾ, ഭരണസമിതി തീരുമാനങ്ങൾ, സർക്കാർ മാർഗനിർദ്ദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ പദ്ധതികൾ ഏറ്റെടുത്തു സമയബന്ധിതമായും ഗുണമേന്മ ഉറപ്പുവരുത്തിയും പൂർത്തീകരിക്കുക.
- സേവനാവകാശ നിയമവും പൗരാവകാശ നിയമവും അടിസ്ഥാനമാക്കി പൊതുജന സംതൃപ്തി ഉറപ്പാക്കി സുതാര്യവും കാര്യക്ഷമവുമായ സേവനങ്ങൾ പ്രദാനം ചെയ്യുക.
- ജനപങ്കാളിത്തം, ഉത്തരവാദിത്തം, സുതാര്യത എന്നിവയ്ക്ക് പ്രാധാന്യം നൽകി മാതൃകാപഞ്ചായത്തായി വളരുക.
ദൗത്യം
MISSION
“ജനങ്ങളുടെ വിശ്വാസം നേടുന്ന, പരാതി രഹിതവും ഗുണമേന്മയാർന്നതുമായ പഞ്ചായത്ത് സേവനം”
- കുമളി ഗ്രാമപഞ്ചായത്ത് ഓഫീസിൽ സമ്പൂർണ്ണ ഗുണമേന്മാ മാനേജ്മെന്റ് സംവിധാനം (Quality Management System) കാര്യക്ഷമമായി നടപ്പിലാക്കുക.
- പൊതുജനങ്ങളുടെ പരാതികൾ സമയബന്ധിതമായി പരിഹരിച്ച് സേവനങ്ങളുടെ നിലവാരം ഉയർത്തുക.
- സേവന വിതരണത്തിൽ വേഗത, കൃത്യത, സുതാര്യത എന്നിവ ഉറപ്പാക്കുക.
- ISO സർട്ടിഫിക്കറ്റ് പുതുക്കി നിലനിർത്തുന്നതിലൂടെ ജനസൗഹൃദവും പരാതി രഹിതവുമായ പഞ്ചായത്തെന്ന സ്വപ്നം സാക്ഷാത്കരിക്കുക.