ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കില്‍ അഴുത ബ്ലോക്കിലാണ് കുമിളി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പെരിയാര്‍, കുമിളി, എരുമേലി തെക്ക് എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന കുമിളി ഗ്രാമപഞ്ചായത്തിന് 816.73 ച.കി.മീ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ തെക്കുഭാഗത്ത് പത്തനംതിട്ട ജില്ലയും, കിഴക്കുഭാഗത്ത് തമിഴ്നാടും, വടക്കുഭാഗത്തു ചക്കുപള്ളം പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് വണ്ടിപ്പെരിയാര്‍ പഞ്ചായത്തുമാണ്. 1953 ഡിസംബര്‍ 26-ാം തിയതിയാണ് കുമിളി പഞ്ചായത്ത് രൂപീകൃതമായത്. 2001-ലെ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം 33722 വരുന്ന ജനസംഖ്യയില്‍ 17273 പേര് പുരുഷന്മാരും 16449 പേര് സ്ത്രീകളുമാണ്.
കൂടുതൽ വായിക്കുക