ജാഗ്രതാ സമിതി

🟣 എന്താണ് ജാഗ്രത സമിതി?

സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനും അവരുടെ ശാരീരിക, മാനസിക, ജീവൻ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും അവർക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങൾ, അവകാശലംഘനങ്ങൾ, സാമൂഹിക വിലക്കുകൾ എന്നിവ തടയുന്നതിനുമായി പ്രാദേശികതലത്തിൽ പ്രവർത്തിക്കുന്ന സംരക്ഷണ വേദിയാണ് ജാഗ്രത സമിതി. സ്ത്രീകൾക്കും കുട്ടികൾക്കും ലഭ്യമായ നിയമപരിരക്ഷകളും സഹായസംവിധാനങ്ങളും പ്രയോജനപ്പെടുത്തി അടിയന്തര ഇടപെടലുകൾ നടത്തുകയും സംരക്ഷണ സംവിധാനങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നതാണ് ജാഗ്രത സമിതിയുടെ പ്രധാന പ്രവർത്തനം.

🟢 ജാഗ്രത സമിതിയുടെ ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും

1️⃣ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കുകയും അവർക്കെതിരായ അതിക്രമങ്ങൾ, വിവേചനങ്ങൾ, ചൂഷണങ്ങൾ, നീതിലംഘനങ്ങൾ എന്നിവയ്ക്കെതിരെ ഇടപെടലുകൾ നടത്തുകയും ചെയ്യുക.
2️⃣ സ്ത്രീകളും കുട്ടികളും കക്ഷികളായിട്ടുള്ള പരാതികൾ സ്വീകരിച്ച് അടിയന്തര ഇടപെടലുകളിലൂടെയോ സഹായസംവിധാനങ്ങളിലൂടെയോ പരിഹാരം ഉറപ്പാക്കുക. 
3️⃣ പ്രാദേശികതലത്തിൽ പരിഹരിക്കാൻ കഴിയാത്ത പരാതികൾ ജില്ലാ ജാഗ്രത സമിതി, വനിതാ കമ്മീഷൻ, സർക്കാർ ഏജൻസികൾ, നിയമസഹായ സ്ഥാപനങ്ങൾ എന്നിവയിലേക്ക് കൈമാറുകയും തുടർനടപടികൾ ഉറപ്പാക്കുകയും ചെയ്യുക.
4️⃣ സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സർക്കാർ-സ്വകാര്യ ഏജൻസികളെയും പദ്ധതികളെയും ഏകോപിപ്പിക്കുക
5️⃣ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായ സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കുക. 
6️⃣ ജനകീയ കൂട്ടായ്മകളും സാമൂഹിക സംവിധാനങ്ങളും പ്രയോജനപ്പെടുത്തി ലക്ഷ്യപ്രാപ്തി ഉറപ്പാക്കുക. 
7️⃣ സ്ത്രീ-ശിശു സംരക്ഷണ പ്രവർത്തനങ്ങൾക്ക് സമൂഹത്തിന്റെ നിരീക്ഷണവും പിന്തുണയും ഉറപ്പാക്കുക.

🔵 ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതി – ഘടന

  1. ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതിയിൽ ആകെ 11 അംഗങ്ങൾ ഉണ്ടായിരിക്കും. 
  2. ഭാരവാഹികൾ ചെയർപേഴ്സൺ – ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
  3.  വൈസ് ചെയർപേഴ്സൺ – വൈസ് പ്രസിഡന്റ് 
  4. കൺവീനർ – ഐ.സി.ഡി.എസ് സൂപ്പർവൈസർ 
  5. കോ-കൺവീനർ – പഞ്ചായത്ത് സെക്രട്ടറി 
  6. അംഗങ്ങൾ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
  7.  അഭിഭാഷക
  8.  പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ / സബ് ഇൻസ്പെക്ടർ 
  9. എസ്.സി./എസ്.ടി വിഭാഗത്തിലെ വനിത പഞ്ചായത്ത് മെമ്പർ / സാമൂഹിക പ്രവർത്തക
  10.  പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ
  11.  സി.ഡി.എസ് ചെയർപേഴ്സൺ 
  12. വാർഡുതല ജാഗ്രത സമിതി കൺവീനർമാരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾ 
  13. ക്ഷണിതാക്കൾ ജില്ലാ ബാലസംരക്ഷണ സമിതി (DCPC) പ്രതിനിധി വിദ്യാഭ്യാസ നിർവഹണ ഉദ്യോഗസ്ഥൻ

കുമളി ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതി അംഗങ്ങൾ

 

വാർഡ്/ഡിവിഷൻ തല ജാഗ്രതസമിതി
തദ്ദേശഭരണതലത്തിലെ സ്ത്രീകളും കുട്ടികൾക്കും വേണ്ടി രൂപപ്പെടുത്തുന്ന ജാഗ്രതസമിതിയുടെ കീഴ്ഘടകമാണ് വാർഡ്/ഡിവിഷൻ ജാഗ്രത സമിതി. വാർഡ്തല സമിതിയുടെ പൊതുയോഗം ഗ്രാമസഭകളോടൊപ്പമോ പ്രത്യേകം ഗ്രാമസഭയായോ സൗകര്യാർത്ഥം സംഘടിപ്പിക്കാവുന്നതാണ്.
വാർഡ്/ഡിവിഷൻ തല ജാഗ്രതസമിതി ഘടന
  1. ചെയർപേഴ്സൺ : വാർഡ് മെമ്പർ/കൗൺസിലർ
  2. വൈസ് ചെയർപേഴ്സൺ : എ.ഡി.എസ് പ്രസിഡന്റ്/തെരഞ്ഞെടുക്കപ്പെടുന്ന വനിത
  3. കൺവീനർ : അങ്കണവാടി വർക്കർ/വർക്കറുടെ അഭാവത്തിൽ സഹായിയും, മറ്റു വനിത കമ്മ്യൂണിറ്റി വർക്കർ (ആശ/എസ്.സി/എസ്.ടി പ്രമോട്ടർ/പ്രേരക്)
  4. ജോയിന്റ് കൺവീനർ
അംഗങ്ങൾ
  1. പൊതുസമ്മതനായ ഒരാൾ (ഡോക്ടർ, അഭിഭാഷകൻ, റിട്ടയർ ഉദ്യോഗസ്ഥർ)
  2. സന്നദ്ധ സംഘടനകളെ പ്രതിനിധീകരിച്ച് ഒരാൾ (ഗ്രന്ഥശാല, ക്ലബ്ബുകൾ, സമാജങ്ങൾ)
  3. പ്രധാന രാഷ്ട്രീയപാർട്ടികളെ പ്രതിനിധീകരിച്ച് 2 പേർ (ഒരാൾ സ്ത്രീയായിരിക്കണം)
  4. എ.ഡി.എസ്/സി.ഡി.എസ് പ്രതിനിധി (ഒരാൾ)
എക്സ് ഒഫീഷ്യോ അംഗങ്ങൾ (ക്ഷണിതാക്കൾ)
  • വാർഡിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തക
  • വാർഡിൽ പ്രവർത്തിക്കുന്ന സാനിറ്റേഷൻ കമ്മിറ്റി പ്രതിനിധി
  • വാർഡിൽ പ്രവർത്തിക്കുന്ന അങ്കണവാടി അധ്യാപിക/കൗൺസിലർ
  • വാർഡ് വികസന സമിതി കൺവീനർ
  • ബാലസഭ/സഭാ പ്രസിഡന്റ്

 

👥 കുമളി ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതി അംഗങ്ങൾ
ക്രമ നമ്പർപദവിപേര്
1ചെയർപേഴ്സൺ – ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ശ്രീ. എം.എം. വർഗീസ്
2വൈസ് ചെയർപേഴ്സൺ – ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്ശ്രീമതി. സെയ്ദ് ഷക്കീല
3കൺവീനർ – ഐ.സി.ഡി.എസ് സൂപ്പർവൈസർശ്രീമതി. ബിന്ദു കെ.എ.
4കോ-കൺവീനർ – പഞ്ചായത്ത് സെക്രട്ടറിശ്രീ. ആർ. അശോക് കുമാർ
5ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺശ്രീ. പ്രസാദ് മാണി
6അഭിഭാഷക
7പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ / സബ് ഇൻസ്പെക്ടർ
8എസ്.സി./എസ്.ടി. വിഭാഗത്തിലെ വനിത പഞ്ചായത്ത് മെമ്പർ / സാമൂഹിക പ്രവർത്തക
9പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ
10സി.ഡി.എസ് ചെയർപേഴ്സൺശ്രീമതി. ജയമോൾ മനോജ്
11വാർഡുതല ജാഗ്രത സമിതി കൺവീനർമാരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി