കുമളി ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ് സൈറ്റിലേയ്ക്ക് സ്വാഗതം
കാഴ്ചപ്പാടും ദൌത്യവും

🌿 കാഴ്ചപ്പാടും ദൗത്യവും

ജനസൗഹൃദം • ഗുണമേന്മ • സുതാര്യത • ഉത്തരവാദിത്തം

🌟

കാഴ്ചപ്പാട്

VISION

“പരാതി രഹിതവും ജനസൗഹൃദവുമായ കുമളി ഗ്രാമപഞ്ചായത്ത്”
  1. ഗ്രാമസഭാ നിർദ്ദേശങ്ങൾ, ഭരണസമിതി തീരുമാനങ്ങൾ, സർക്കാർ മാർഗനിർദ്ദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ പദ്ധതികൾ ഏറ്റെടുത്തു സമയബന്ധിതമായും ഗുണമേന്മ ഉറപ്പുവരുത്തിയും പൂർത്തീകരിക്കുക.
  2. സേവനാവകാശ നിയമവും പൗരാവകാശ നിയമവും അടിസ്ഥാനമാക്കി പൊതുജന സംതൃപ്തി ഉറപ്പാക്കി സുതാര്യവും കാര്യക്ഷമവുമായ സേവനങ്ങൾ പ്രദാനം ചെയ്യുക.
  3. ജനപങ്കാളിത്തം, ഉത്തരവാദിത്തം, സുതാര്യത എന്നിവയ്ക്ക് പ്രാധാന്യം നൽകി മാതൃകാപഞ്ചായത്തായി വളരുക.
🎯

ദൗത്യം

MISSION

“ജനങ്ങളുടെ വിശ്വാസം നേടുന്ന, പരാതി രഹിതവും ഗുണമേന്മയാർന്നതുമായ പഞ്ചായത്ത് സേവനം”
  • കുമളി ഗ്രാമപഞ്ചായത്ത് ഓഫീസിൽ സമ്പൂർണ്ണ ഗുണമേന്മാ മാനേജ്മെന്റ് സംവിധാനം (Quality Management System) കാര്യക്ഷമമായി നടപ്പിലാക്കുക.
  • പൊതുജനങ്ങളുടെ പരാതികൾ സമയബന്ധിതമായി പരിഹരിച്ച് സേവനങ്ങളുടെ നിലവാരം ഉയർത്തുക.
  • സേവന വിതരണത്തിൽ വേഗത, കൃത്യത, സുതാര്യത എന്നിവ ഉറപ്പാക്കുക.
  • ISO സർട്ടിഫിക്കറ്റ് പുതുക്കി നിലനിർത്തുന്നതിലൂടെ ജനസൗഹൃദവും പരാതി രഹിതവുമായ പഞ്ചായത്തെന്ന സ്വപ്നം സാക്ഷാത്കരിക്കുക.

തേക്കടി