നിയമങ്ങളും ചട്ടങ്ങളും

ആസൂത്രിത വികസനത്തിലും തദ്ദേശ ഭരണകാര്യങ്ങളിലും വർദ്ധിച്ച അളവിലുള്ള ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി ഗ്രാമപഞ്ചായത്തുകളും ബ്ലോക്കുപഞ്ചായത്തുകളും ജില്ലാപഞ്ചായത്തുകളും രൂപീകരിച്ചുകൊണ്ട് 1992-ലെ ഭരണഘടന (എഴുപത്തിമൂന്നാം ഭേദഗതി) ആക്റ്റിനനുസൃതമായി സംസ്ഥാനത്ത് ഒരു ത്രിതല പഞ്ചായത്തുരാജ് സംവിധാനം സ്ഥാപിക്കുന്നതിനു വേണ്ടി പഞ്ചായത്തുകളെയും ജില്ലാ കൗൺസിലുകളെയും സംബന്ധിച്ച് ഇപ്പോഴുള്ള നിയമങ്ങൾക്കു പകരം സമഗ്രമായ ഒരു നിയമം ഉണ്ടാക്കുന്നത് യുക്തമായിരിക്കുന്നതിനാലും;അങ്ങനെയുള്ള പഞ്ചായത്തുകൾക്ക് സ്വയംഭരണസ്ഥാപനങ്ങളായി പ്രവർത്തിക്കുന്നതിന് സാധ്യമാകത്തക്കവിധമുള്ള അധികാരങ്ങളും അധികാര ശക്തിയും നൽകുന്നതിനും;

ഭരണഘടനയുടെ പതിനൊന്നാം പട്ടികയിൽ പറഞ്ഞിട്ടുള്ള സംഗതികളെ സംബന്ധിച്ച പദ്ധതികൾ നടപ്പിലാക്കുന്നതുൾപ്പെടെ സാമ്പത്തിക വികസനത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള പദ്ധതികൾ തയ്യാറാക്കലും നടപ്പാക്കലും, അങ്ങനെയുള്ള പഞ്ചായത്തുകളെ ഭാരമേല്പിക്കുന്നതിനും;

ഇൻഡ്യൻ റിപ്പബ്ലിക്കിന്റെ നാല്പത്തിയഞ്ചാം സംവത്സരത്തിൽ താഴെപ്പറയും പ്രകാരം നിയമമുണ്ടാക്കുന്നു: